Tuesday, July 29, 2008

തിരികെ വിളിക്കു നീ എന്നെ!


പിറന്ന മണ്ണെ തിരികെ വിളിക്കു നീ എന്നെ

ഏകനായ് ഞാനിന്നീ മണ്ണില്‍

കളിക്കാനില്ല ചിരിക്കാനില്ലാരുമിന്ന് തോഴരായ്.

എന്‍ കളിപ്പാട്ടങ്ങള്‍ എന്നേ കളഞ്ഞുപോയ്,

എന്‍ കളിവഞ്ചി എങ്ങോ മറിഞ്ഞുപോയ്,

യാത്ര പോലും ചൊല്ലാതെ ഏതോ ആഴങ്ങളിലേക്ക്

എന്‍ പട്ടത്തെ സുന്ദരമാം തെന്നലിനേകി ഞാന്‍

എന്‍ തോഴിയാം പട്ടത്തെ കൊണ്ടവന്‍ പറന്നകന്നു.

ഇതെല്ലാം മറന്നു ഞാന്‍ മയങ്ങട്ടെ,

ആരും വന്നെന്നെ ഉണര്‍ത്തരുതെ.

തിരികെ പോകുന്നു ഞാന്‍ എന്‍ പെറ്റമ്മതന്‍ അരികിലേക്ക്.

ആരും തിരികെവിളിക്കരുതെന്നെ.

ഞാനെന്‍ അമ്മയുടെ മടിയില്‍ മയങ്ങട്ടെ

അന്തിയാമം കറുത്ത മുഖംമൂടിയാലെത്തും മുന്‍പെ,

വിളിക്കു എന്‍ അമ്മേ നിന്‍ അരികിലേക്കായ്.

ഇനി അര്‍ക്കരശ്മികള്‍ കരിക്കില്ല

ഞാന്‍ തുന്നിയ നിലാവിന്‍ കുപ്പായം

എനിക്കെന്നോ നഷ്ട്ടമായെന്‍ നിലാവിന്‍ കുപ്പായം.

ഞാനീ എഴുതും വരികളെ മറക്കല്ലെ.

കറുകറുത്ത അന്തിയാമങ്ങളേ ഞാന്‍ മയങ്ങട്ടെ

എന്‍ അമ്മതന്‍ മടിത്തട്ടില്‍.

ഒരു വേള എന്നേ ഉണര്‍ത്തരുതെ നിങ്ങളാരും

കനിയുമെങ്കില്‍ കഴിയുമെങ്കില്‍ ഏകുക നിങ്ങള്‍

തന്‍കണ്ണീരിന്‍ നനവ് എന്‍ ദാഹിക്കും വരികള്‍ക്കായ്.


----- ബൈ രാജന്‍ സോമസുന്ദരം

1 comments:

മാന്മിഴി.... said...

what it is::::::::::::::