
(ഫാന്റസി)
സര്‍പ്പങ്ങള്‍ ഇണചേര്‍ന്നോരാലിന്നു കീഴിലായ്,
താടിക്കു താങ്ങായി ഒരു കയ്യു മേലോട്ട്,
മോഹങ്ങള്‍, സ്വപ്‌നങ്ങള്‍ ജീര്‍ണമാംപുഴകടന്നകലേക്ക്
പായുന്ന, ഒഴുകുന്ന, ഒലിയുന്ന മാത്രയില്‍;
അങ്ങകലെ കായലിന്‍ നാട്ടിലാ തീരത്ത്,
കാക്കകള്‍ കുയിലിന്റെ ചോറിനായ് വട്ടമി-
ട്ടുയരുന്ന, താഴുന്ന, ചീറുന്ന മാത്രയില്‍;
ആരോടാണു നീ സൊള്ളുന്നത്?

നിന്റെ പേരിന്നു സമമായ അക്കങ്ങളെന്‍ ഫോണില്‍
ഒരുപാടു നേരമായ് ഡയല്‍ ചെയ്തു കൊണ്ടൊരു
'ബിസി' എന്ന പാട്ടിന്നു കാതോര്‍ത്തും പ്രാകിയും....
നിന്റെ ഫോണ്‍ ബിസിയാണെന്റെ നോക്കിയ സാക്ഷി.
ആലിലരിചുകേറുമെന്‍ അക്ഷമ സാക്ഷി.
ധിക്കാരി! സൊള്ളുന്നതാരോട് ചൊല്ലു വേഗം.

എന്റെ നെഞ്ചകമിളകുന്നു പെട പെടാ താളത്തില്‍
അതിന്നു കോറസ്സില്‍ എന്‍ കൈകള്‍ എന്‍ കുന്തല്‍
വലിക്കുന്നു, ചോറിയുന്നു, മേടുന്നു തലോടുന്നു....
പെണ്ണേ.... ആരുമായാണ് നിന്‍ കത്തിവെയ്പ്പ്?
പറയ്, ആരോടാണു നീ സൊള്ളുന്നത്?

കുത്തിയിറക്കുക ആ കത്തി എന്‍ ഹാര്‍ട്ടില്‍,
പട പടാ മിടിക്കുന്ന പ്രണയാര്‍ദ്രമാം ഹാര്‍ട്ടില്‍;
അതോടെ തീരണം, ഒടുങ്ങണം ചാകണം....
എടീ, ആരാണ്ടാ നിന്നോടു സൊള്ളുന്നവന്‍ ?

(റിയാലിറ്റി)
ട്ട്രിംഗ്! ട്ട്രിംഗ്!
കപി : ഹലോ! ആരാ?
കാമു : ഞാനാ... കാമു....
കപി : ഇതേതാ നമ്പര്‍?
കാമു : ബൂത്താ! ഫോണ്‍ അച്ഛന്റെ അടുത്താ... ഇപ്പൊ ഷോപ്പിങ്ങിന്റെ ഇടയിലാ...
പിന്നെ.....
(ഓക്കേ, മിസ് അണ്ടര്‍സ്റ്റുഡ്)
--- ബൈ സുദീപ് മൂത്തമന
No comments:
Post a Comment