
ഓമലെ ശലഭങ്ങള്‍ ആകാരഭംഗി-
കൊണ്ടെന്‍മനം ആനന്ദപൂര്‍ണമാക്കി.
പ്രാണനെ, ഞാന്‍ നിന്റെ മടിയിലായ് തലവെച്ച്
നിന്‍ മനം നോക്കുന്നതോളമുണ്ടോ?
നിന്‍ കണ്ണില്‍ എന്‍ കണ്ണ് സ്വപ്‌നങ്ങള്‍ നുണയുമ്പോള്‍
എന്‍ മനം കുളിരാല്‍ പ്രകാശമാകും.

എന്നെ പതപ്പിച്ച് കിനാവിന്റെ തീരത്ത്
നിന്നും അകറ്റുവാന്‍ നോക്കരുതേ.
എന്തേ ഓമലെ, തെറ്റിധരിക്കുവാന്‍
ശലഭത്തിന്‍ ഭംഗി നീ കാന്വതല്ലെ?
ജീവിതമാകുന്ന തോണിയില്‍ ദൂരങ്ങള്‍,
സമയങ്ങള്‍ അനവധി പോകവേണ്ടെ?
പാര്‍ക്കുവാം നമുക്കുനൂറായിരം വര്‍ഷങ്ങള്‍
ഇതുപോലെ പ്രണയാര്‍ദ്ര സുന്ദരമായ്

ഫന്റസിയല്ല, റിയാലിറ്റി വാഴണം,
ആയിരം സ്വപ്‌നങ്ങള്‍ പോയ്മറക്കു.
സ്വപ്‌നങ്ങള്‍ കാണണ്ട, ശരിതന്നെ നിന്നുടെ
ചിന്തകള്‍ തത്വങ്ങള്‍ കയ്തോഴുന്നു.
എന്നാലും നീയാദ്യം ഭംഗിയില്ലാബിംബം
എന്നു പറഞ്ഞെന്നെ തള്ളിയില്ലെ?
ഊറിച്ചിരിക്കുവാന്‍ എന്‍ മനം വെമ്പുന്നു
റിയലിസം ചൊല്ലുമ്പോള്‍ അങ്ങനെയാ.
മിണ്ടില്ല നിന്നോട്, പോകുന്നു ഞാനിപ്പോ
പഞ്ചാരവാക്കുകള്‍ കേള്‍ക്കവേണ്ട.
വീണ്ടും പിണങ്ങിയോ? അരുതെന്റെ ഓമലെ,
സങ്കടം കൊണ്ടു ഞാന്‍ ബുദ്ധിമുട്ടും.
പോകുന്നു ഞാനിപ്പോ, കാണുവാം നാളെ
നിന്‍ സങ്കടമെല്ലാം അകറ്റുന്നുണ്ട്.

സ്നേഹിതേ കാണണം നാളെയും ആലിന്റെ
കീഴിലായ് കുടുതല്‍ സ്വപ്നവുമായ്.
നേരമായ് തല്‍ക്കാലം വിടചൊല്ലി നീങ്ങുവാന്‍.
വിടചൊല്ലിനീങ്ങുന്നു കാണുവാനായ്!
പോയ് വരു ഓമലെ, അച്ഛന്റെ വിളി വരും
മുന്പുത്തന്നവിടെ മടങ്ങിയെത്തു!
---- ബൈ സുദീപ് മൂത്തമന
1 comment:
മിണ്ടില്ല നിന്നോട്, പോകുന്നു ഞാനിപ്പോ
പഞ്ചാരവാക്കുകള്‍ കേള്‍ക്കവേണ്ട.
വീണ്ടും പിണങ്ങിയോ? അരുതെന്റെ ഓമലെ,
സങ്കടം കൊണ്ടു ഞാന്‍ ബുദ്ധിമുട്ടും.
ഒത്തിരി ബുദ്ധി മുട്ടിയോ സുദീപേ..കവിത ഉഗ്രന്‍...
കാമ്പസ് ഫിലിമും എടുത്തിട്ടുണ്ടല്ലേ.. ഞങ്ങളും എടുത്തിട്ടുണ്ട്..ഡിജിറ്റല്‍ ക്യാമറ-യില്‍...പക്ഷെ, പുറം ലോകം കാണാനുള്ള ഭാഗ്യം ഉണ്ടായില്ല..ഞാനായിരുന്നു തിരക്കഥ..ഹൊ, ഞങ്ങടെ സാറും ക്ലാസ്-ലെ പെണ്‍കുട്ട്യോളും പിന്നെ ഞങ്ങള്‍ എന്ന മഹാ സംഭവങ്ങളും മത്സരിച്ചു അഭിനയിച്ചതായിരുന്നു..
എന്ത് ചെയ്യാം... Holliwood subject ആയിപ്പോയി..Science fiction ആയിരുനു.. ഞാനായിരുന്നല്ലോ തിരക്കഥ..?പറ്റുമെങ്കില്‍ വേറൊരു ബ്ലോഗില്‍ ഞങ്ങടെ സിനിമയിലെ പാടും പ്രസിദ്ധീകരിക്കാം..
പിന്നെ ചിത്രത്തിലെ ചിത്ര ശലഭത്തിന്റെ പേര് അറിയോ..? അതാണ് കോമണ്‍ ക്രോ
Post a Comment